എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എം എസ് ധോണി നേടിയ 3454 എന്ന റെക്കോർഡ് റൺസ് വിരാട് കോഹ്‌ലി മറികടന്നു. സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന ഇന്ത്യ- സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്‌ലി നേടിയ 41 റൺസ് മൂലമാണ് ഈ നേട്ടം കോഹ്‌ലിക്ക് കൈവരിക്കാനായത്. 60 ടെസ്റ്റും 94 ഇന്നിങ്ങ്സും കൊണ്ടാണ് എം എസ് ധോണി 3,454 റൺസ് നേടിയത്. എന്നാൽ, വിരാട് ആകട്ടെ 35 ടെസ്റ്റിലും 57 ഇന്നിംഗ്സിലും ഈ നേട്ടം കൈവരിച്ചു. ധോണി കോഹ്‌ലിയെ അഭിനന്ദിക്കുകയും ചെയ്തു.

Read More

ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിന്റെ തോൽവി

കോപ്‌ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിന്റെ തോൽവി. 208 റൺസ് വിജയലക്ഷ്യവുമായി സെക്കന്റ് ഇന്നിംഗ്സ് ബാറ്റിംഗ് തുടർന്ന ഇന്ത്യ 135 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ബാറ്റിംഗിന്റെ തകർച്ചയാണ് കാണാനായത്. തുടർച്ചയായ വിജയങ്ങൾ നേടിയ കൊഹ്‌ലിപ്പടക്കു കനത്ത പ്രഹരം തന്നെയാണ് ഈ തോൽവി. സ്കോർ: ദക്ഷിണാഫ്രിക്ക 286 & 130 ഇന്ത്യ, 209 & 135 ഇനി ജനുവരി 13 മുതൽ സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിലാണ് പരമ്പരയിലെ രണ്ടാം പരീക്ഷണം.

Read More

ഇന്ത്യന്‍ നിരയിലെ ഈ കൂട്ടുകെട്ട് മങ്ങിയാല്‍ പരമ്പര നഷ്ടപ്പെടും

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തുന്ന ഇന്ത്യന്‍ സംഘത്തിന് നിര്‍ണായകമാവുക ബാറ്റിങ് കൂട്ടുകെട്ടുകള്‍. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റിങ് ബാലപാഠങ്ങള്‍ മറക്കുന്ന പതിവ് ഇന്ത്യന്‍ രീതി ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെടും. മധ്യനിരയിലെ ബാറ്റിങ് കൂട്ടുകെട്ടുകളായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുക. പ്രത്യേകിച്ചും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ മങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. പേസര്‍മാര്‍ നന്നായി പന്തെറിയുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആശങ്കയൊഴിയുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ക്ക് പകരക്കാരാകാന്‍ കഴിയുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇനിയും തെളിയിച്ചിട്ടില്ല. വിദേശ പിച്ചുകളിലും കളിമികവ് ആവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇന്ത്യ മികച്ച ടീമെന്ന് പറയാന്‍ കഴിയൂയെന്ന് മുന്‍താരങ്ങളും വ്യക്തമാക്കിയതോടെ കളിക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. വിരാട് കൊഹ്‌ലിക്കും സഹതാരങ്ങള്‍ക്കും ഇനിയും തെളിയിക്കാനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പര അതിനുള്ള വേദിയാണ്. ഇവിടെ പരാജയം…

Read More

ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമം മാറ്റാനൊരുങ്ങി ബിസിസിഐ

ഡല്‍ഹി : ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമം മാറ്റുന്നത് ബിസിസിഐ പരിഗണിക്കുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മത്സരം തുടങ്ങുന്നത് ഒരു മണിക്കൂര്‍ നേരത്തെയാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ നിര്‍ദ്ദേശം ഐപിഎല്‍ ഭരണസമിതിയോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മുന്നോട്ടുവെച്ചു. പുതിയ നിര്‍ദ്ദേശമനുസരിച്ച് ഐപിഎല്‍ മത്സരം തുടങ്ങുന്നത് രാത്രി എട്ടുമണി എന്നതിന് പകരം ഏഴു മണിക്കും, ഉച്ചയ്ക്ക് ശേഷമുള്ള സമയക്രമം നാലു മണി എന്നതിന് പകരം മൂന്നു മണിയാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. ഈ നിര്‍ദ്ദേശം ഫ്രാഞ്ചൈസികള്‍ അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ ഇന്ത്യയുടെ കൂടി സമ്മതത്തോടെ മാത്രമെ പുതിയ സമയക്രമം നടപ്പാക്കുവെന്നാണ് ബിസിസിഐ പറയുന്നത്. മത്സരങ്ങള്‍ അര്‍ദ്ധരാത്രിയിലേക്ക് നീളുന്നത് കാരണം പല സാങ്കേതികബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കുന്നുണ്ടെന്നാണ് ഐപിഎല്‍ ഭരണസമിതി വിലയിരുത്തുന്നത്. സൂപ്പര്‍ ഓവര്‍, മഴ എന്നിവ കാരണം മല്‍സരം വൈകുന്നത് കാഴ്ചക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൂടാതെ രാത്രിയിലെ…

Read More