ലോകത്തെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ടി വി ഷവോമിയുടെ MI Tv 4 ഇന്നുമുതൽ ഇൻഡ്യയിൽ.. മറ്റു ബ്രാൻഡുകളോട് കിടപിടിക്കുന്ന വിലയിൽ..

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടിവി എന്നറിയപ്പെടുന്ന ഷവോമിയുടെ MI TV 4 സ്മാർട്ട് ടിവി ഇനി ഇൻഡ്യയിലും ലഭ്യമാകും. 4.9 മില്ലീമീറ്റർ മാത്രമാണ് ഇതിന്റെ സ്ക്രീനിന്റെ കനം. കഴിഞ്ഞ ജൂണിൽ ചൈനയിൽ പുറത്തിറക്കിയ ഈ ടിവിക്ക് വളരെയധികം പ്രചാരമാണ് ലഭിച്ചത്. ഇൻഡ്യയിൽ ഇത് ലഭ്യമായിരുന്നില്ല. ഷവോമി ഫോണുകളുടെ  Redmi Note 5, Redmi Note 5 Pro എന്നീ മോഡലുകൾ ഇന്ന് പുറത്തിറക്കിയിരുന്നു. അതിനോടൊപ്പമാണ് MI TV 4 പുറത്തിറക്കിയത്. 55 ഇഞ്ചിന്റെ മോഡലാണ് ഇൻഡ്യയിൽ ലഭ്യമാകുക. 39,999 രൂപയാണ് ഈ മോഡലിന്റെ വില. കൂടാതെ 3 മാസത്തോളം Sony Liv, Hungama Play തുടങ്ങിയവ ഫ്രീയായി ലഭിക്കും. mi.com വെബ്സൈറ്റിലൂടെയും flipkart.com വഴിയും ഓർഡർ ചെയ്യാം.

Read More

വീണ്ടും ഞെട്ടിച്ച് ജിയോ. ഇത്തവണ റീചാർജ് ചെയ്യുന്ന മുഴുവൻ പൈസയും തിരിച്ചു നൽകുന്ന ഓഫർ.

ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ജിയോ പുതിയ ഓഫറുമായി രംഗത്ത്. ഇന്നുമുതൽ റീചാർജ് ചെയ്യുന്നഉപഭോക്താക്കൾക്ക് 100% ക്യാഷ് ബാക്ക് ഓഫർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 398 നു മുകളിലുള്ള തുകയ്ക്ക് റീചാർജ് ചെയ്യുന്നവർക്കെല്ലാം മുഴുവൻ തുക തിരിച്ചു നൽകും. 398 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നൽകും. മൈ ജിയോ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ കിട്ടുക. ക്യാഷ് ബാക്ക് ഓഫർ ക്യാഷ് വൗച്ചറുകൾ ആയാണ് ലഭിക്കുക. ജനുവരി 16 മുതൽ 31 വരെയാണ് ഈ പ്രീമിയം ഓഫറിന്റെ കാലാവധി.   ആമസോൺ പേ വഴി ജിയോ റീചാർജ് ചെയ്താൽ 50 രൂപയും പേ ടി എയം വഴി റീചാർജ് ചെയ്താൽ പുതിയ വരിക്കാർക്ക് 50 രൂപയും നിലവിലെ വരിക്കാർക്ക് 30 രൂപയും ക്യാഷ് ബാക്ക് തുകയായി…

Read More

ഇനിയും സർട്ടിഫിക്കറ്റുകൾക്കായി സർക്കാർ ഓഫിസുകളിലും അക്ഷയകേന്ദ്രങ്ങളിലും കാത്തുകിടന്ന് ബുദ്ധിമുട്ടണോ?

എന്താണ് അക്ഷയ സെന്ററുകൾ? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ. എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്. അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം. പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു. കമ്പ്യൂട്ടർ / ഇന്റർ നെറ്റ്…

Read More

വരും നാളുകളില്‍ 3ഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ പത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം. എന്നാല്‍ വരും വര്‍ഷം ത്രിഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറങ്ങുമെന്നാണ് ചൈനീസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ടെക് സിന ഡോട്ട് കോം പറയുന്നത്. ഷവോമിയുടെ അടുത്ത് ഫ്ലാഗ്ഷിപ് ഫോണില്‍ ഈ സംവിധാനം ഉണ്ടാവുമെന്ന സൂചനയും ഈ റിപ്പോര്‍ട്ടിലുണ്ട്. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം ഒരു സ്ലിം (SLiM Sructured Light Module) സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ത്രിഡി ക്യാമറ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഏത് സാഹചര്യത്തിലും ദൃശ്യങ്ങളുടെ ആഴം (depth) കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നതും അതിലൂടെ ദൃശ്യങ്ങളുടെ ത്രിമാന ചിത്രം പകര്‍ത്താന്‍ സാധിക്കുന്നതുമായ സാങ്കേതിക വിദ്യയാണ് സ്ലിം. ഹൈമാക്‌സുമായി സഹകരിച്ചാണ് ക്വാല്‍കോം സ്ലിം ത്രിഡി സൊലൂഷന്‍ നിര്‍മ്മിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള അതിന്റെ ഉല്പാദനം അടുത്ത വര്‍ഷം തുടങ്ങുമെന്ന്…

Read More

പഴയത് മാറ്റി പുതിയത് വാങ്ങാം; ഓഫറുമായി ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി മൊബൈല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വിപണിയില്‍ അവതരിപ്പിച്ചു. ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ കച്ചവടം നടത്തുന്ന കാഷിഫൈയുമായി സഹകരിച്ചാണ് ചൈനീസ് നിര്‍മാതാക്കളുടെ പുതിയ നീക്കം. ഇതുപ്രകാരം പഴയ ഷവോമി ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ മാറ്റി വാങ്ങാം. ഷവോമിയുടെ മൈ ഹോം സ്‌റ്റോറുകള്‍ വഴിയാണ് പുതിയ പദ്ധതി ലഭ്യമാവുക. സ്‌റ്റോറുകളിലെത്തി പഴയ ഫോണ്‍ നല്‍കി ഷവോമി ഉപഭോക്താക്കള്‍ക്ക് പുതിയത് വാങ്ങാം. കാഷിഫൈയുടെ വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷമായിരിക്കും പഴയ ഫോണിന്റെ വില നിശ്ച യിക്കുക. വിലയെ കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിനായി കാഷിഫൈയുടെ ആപില്‍ ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയാല്‍ മതിയാവും. ഇന്ത്യയിലെ വിപണി വിഹിതത്തില്‍ വന്‍ മുന്നേറ്റമാണ് അടുത്ത കാലത്തായി ഷവോമി ഉണ്ടാക്കിയിട്ടുള്ളത്. വിപണി വിഹതത്തില്‍ ഇന്ത്യയില്‍ സാംസങിന് ഒപ്പമെത്താന്‍ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. പുതിയ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ കണക്ക്…

Read More

ഇന്ത്യയില്‍ സാംസങിനെ പിന്നിലാക്കി ഷവോമി ഒന്നാമത്

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനി ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊട്ടുപിന്നിലായി സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളും സ്ഥാനം പിടിച്ചു. സാസംങിനെ പിന്തള്ളി 26.5 ശതമാനം വിപണിവിഹിതമാണ് ഇന്ത്യയില്‍ ഷവോമി നേടിയെടുത്തിരിക്കുന്നത്. ഇതിന് കൂടുതല്‍ സഹായകമായത് റെഡ്മി നോട്ട് 4ന്റെ വില്പനയായിരുന്നു. റെഡ്മി നോട്ട് 4 രാജ്യത്ത് 40 ശതമാനം വില്പനയാണ് കാഴ്ചവെച്ചത്. പ്രമുഖ നഗരങ്ങളിലെ കണക്കെടുത്തപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില്പനയിലാണ് ഐഡിസി ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ 15 ശതമാനം വര്‍ധനവോടെ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് ആണ്. സാസംങ് 24.1 ശതമാനം വിപണിവിഹിതമാണ് നേടിയെടുത്തിരിക്കുന്നത്. സാസംങിന്റെ ഗ്യാലക്‌സി ജെ2, ഗ്യാലക്‌സി ജെ7,…

Read More

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത സംഭവം; എയര്‍ടെലിനെതിരെ നടപടി

പേയ്‌മെന്റ് ബാങ്കില്‍ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അക്കൗണ്ട് തുറന്ന സംഭവത്തില്‍ മൊബൈല്‍ കമ്പനിയായ എയര്‍ടെലിനോട് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വിശദീകരണം തേടി. ഡിസംബര്‍ നാലിനകം ഇക്കാര്യം വിശദീകരിക്കണമെന്നാണ് എയര്‍ടെലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനായി ആധാര്‍ നമ്പര്‍ വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ അറിയാതെ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നാണ് പരാതി. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് വ്യക്തമായ അനുമതി വാങ്ങിയ ശേഷമാണ് അക്കൗണ്ടുകള്‍ തുറന്നതെന്നാണ് എയര്‍ടെലിന്റെ വാദം. ഇക്കാര്യത്തില്‍ സമയബന്ധിതമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് വിശദീകരണം നല്‍കുമെന്നും കമ്പനി പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്.

Read More

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് കോളുകള്‍ക്ക് സ്‌റ്റേ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

ദില്ലി: സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് തീരുമാനം അറിയിക്കാന്‍ ദില്ലി ഹൈക്കോടതി. വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വി ഡി മൂര്‍ത്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ തീവ്രവാദ സേനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും, അവര്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക എന്നത് പ്രയാസമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 17ന് മുമ്പ് ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും സേവനങ്ങളും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും, ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോലെ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മൂര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Read More

ആത്മഹത്യ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്ത്രവുമായി ഫെയ്‌സ്ബുക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യ തടയാനുള്ള ഫെയ്‌സ്ബുക്ക് പദ്ധതി ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ എ.ഐയുടെ സഹായത്തോടെ കണ്ടെത്തി അവരെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഫെയ്‌സ്ബുക്ക് ഈ സംവിധാനം യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്താണ് ഫെയ്‌സ്ബുക്ക് ഇത് കണ്ടെത്തുന്നത്. ഈ പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘ആര്‍ യു ഓകെ?’ ‘കാന്‍ ഐ ഹെല്‍പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ നിരീക്ഷിക്കും. ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തിയാല്‍ ഇതില്‍ അനുഭവപരിചയമുള്ള ഫെയ്‌സ്ബുക്ക് ടീമിന് ഈ വിവരങ്ങള്‍ കൈമാറും. പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്‌തോളും. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോസ് അവതരിപ്പിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് ലൈവ് വീഡിയോയിലൂടെ…

Read More