വരും നാളുകളില്‍ 3ഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ പത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം. എന്നാല്‍ വരും വര്‍ഷം ത്രിഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറങ്ങുമെന്നാണ് ചൈനീസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ടെക് സിന ഡോട്ട് കോം പറയുന്നത്. ഷവോമിയുടെ അടുത്ത് ഫ്ലാഗ്ഷിപ് ഫോണില്‍ ഈ സംവിധാനം ഉണ്ടാവുമെന്ന സൂചനയും ഈ റിപ്പോര്‍ട്ടിലുണ്ട്. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം ഒരു സ്ലിം (SLiM Sructured Light Module) സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ത്രിഡി ക്യാമറ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഏത് സാഹചര്യത്തിലും ദൃശ്യങ്ങളുടെ ആഴം (depth) കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നതും അതിലൂടെ ദൃശ്യങ്ങളുടെ ത്രിമാന ചിത്രം പകര്‍ത്താന്‍ സാധിക്കുന്നതുമായ സാങ്കേതിക വിദ്യയാണ് സ്ലിം. ഹൈമാക്‌സുമായി സഹകരിച്ചാണ് ക്വാല്‍കോം സ്ലിം ത്രിഡി സൊലൂഷന്‍ നിര്‍മ്മിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള അതിന്റെ ഉല്പാദനം അടുത്ത വര്‍ഷം തുടങ്ങുമെന്ന്…

Read More

ഇന്ത്യയില്‍ സാംസങിനെ പിന്നിലാക്കി ഷവോമി ഒന്നാമത്

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനി ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊട്ടുപിന്നിലായി സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളും സ്ഥാനം പിടിച്ചു. സാസംങിനെ പിന്തള്ളി 26.5 ശതമാനം വിപണിവിഹിതമാണ് ഇന്ത്യയില്‍ ഷവോമി നേടിയെടുത്തിരിക്കുന്നത്. ഇതിന് കൂടുതല്‍ സഹായകമായത് റെഡ്മി നോട്ട് 4ന്റെ വില്പനയായിരുന്നു. റെഡ്മി നോട്ട് 4 രാജ്യത്ത് 40 ശതമാനം വില്പനയാണ് കാഴ്ചവെച്ചത്. പ്രമുഖ നഗരങ്ങളിലെ കണക്കെടുത്തപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില്പനയിലാണ് ഐഡിസി ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ 15 ശതമാനം വര്‍ധനവോടെ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് ആണ്. സാസംങ് 24.1 ശതമാനം വിപണിവിഹിതമാണ് നേടിയെടുത്തിരിക്കുന്നത്. സാസംങിന്റെ ഗ്യാലക്‌സി ജെ2, ഗ്യാലക്‌സി ജെ7,…

Read More

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത സംഭവം; എയര്‍ടെലിനെതിരെ നടപടി

പേയ്‌മെന്റ് ബാങ്കില്‍ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അക്കൗണ്ട് തുറന്ന സംഭവത്തില്‍ മൊബൈല്‍ കമ്പനിയായ എയര്‍ടെലിനോട് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വിശദീകരണം തേടി. ഡിസംബര്‍ നാലിനകം ഇക്കാര്യം വിശദീകരിക്കണമെന്നാണ് എയര്‍ടെലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനായി ആധാര്‍ നമ്പര്‍ വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ അറിയാതെ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നാണ് പരാതി. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് വ്യക്തമായ അനുമതി വാങ്ങിയ ശേഷമാണ് അക്കൗണ്ടുകള്‍ തുറന്നതെന്നാണ് എയര്‍ടെലിന്റെ വാദം. ഇക്കാര്യത്തില്‍ സമയബന്ധിതമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് വിശദീകരണം നല്‍കുമെന്നും കമ്പനി പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്.

Read More

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് കോളുകള്‍ക്ക് സ്‌റ്റേ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

ദില്ലി: സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് തീരുമാനം അറിയിക്കാന്‍ ദില്ലി ഹൈക്കോടതി. വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വി ഡി മൂര്‍ത്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ തീവ്രവാദ സേനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും, അവര്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക എന്നത് പ്രയാസമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 17ന് മുമ്പ് ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും സേവനങ്ങളും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും, ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോലെ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മൂര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Read More

ആത്മഹത്യ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്ത്രവുമായി ഫെയ്‌സ്ബുക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യ തടയാനുള്ള ഫെയ്‌സ്ബുക്ക് പദ്ധതി ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ എ.ഐയുടെ സഹായത്തോടെ കണ്ടെത്തി അവരെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഫെയ്‌സ്ബുക്ക് ഈ സംവിധാനം യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്താണ് ഫെയ്‌സ്ബുക്ക് ഇത് കണ്ടെത്തുന്നത്. ഈ പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘ആര്‍ യു ഓകെ?’ ‘കാന്‍ ഐ ഹെല്‍പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ നിരീക്ഷിക്കും. ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തിയാല്‍ ഇതില്‍ അനുഭവപരിചയമുള്ള ഫെയ്‌സ്ബുക്ക് ടീമിന് ഈ വിവരങ്ങള്‍ കൈമാറും. പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്‌തോളും. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോസ് അവതരിപ്പിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് ലൈവ് വീഡിയോയിലൂടെ…

Read More